പിണറായിക്കാലത്ത് മുക്കിയ ഫയൽ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് പരാതി. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നും ആവശ്യം

പിണറായിക്കാലത്ത് മുക്കിയ ഫയൽ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് പരാതി.  പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നും ആവശ്യം
Jun 6, 2026 03:11 PM | By PointViews Editor

      20 വർഷം, ഒരേ മാസം, ഒരേ തീയതി, ഒരേ വിഷയം, ആവശ്യം ഒരു അഴിമതി കേസിലെ യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കണം. 06.06.2006 ൽ വി.എസ്.അച്ചുതാനന്ദനും 06.06.2016ൽ പിണറായി വിജയനും പരാതി നൽകിയ അതേ പരാതിക്കാരൻ അതേ വിഷയത്തിൽ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ഇന്ന്, 06.06.2026 ന് ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി.സതീശനെ സമീപിച്ചിരിക്കുകയാണ്. കേസത്ര നിസാരമല്ല, 1000 കോടിയിൽ അധികം നഷ്ടം സൃഷ്ടിച്ച ഒരു അഴിമതിയാണ് വിഷയം. സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. പക്ഷെ പരാതി മറ്റ് തലങ്ങളിലാണ്. തുടർന്ന് വായിക്കുക.

കോടികളുടെ അഴിമതി നടന്ന ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസിൻ്റെ ഫയലുകളും പരാതിയും 2016ൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിൽ നിന്ന് അപ്രത്യക്ഷമായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ പേരാവൂർ സ്വദേശി സെബാസ്റ്റ്യൻ ജോർജാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. 1000 കോടിയോളം രൂപയുടെ നഷ്ടം സംഭവിക്കുകയും കമ്പനിയുടെ പ്രവർത്തനം തന്നെ നശിപ്പിക്കുകയും ചെയ്ത ട്രാവൻകൂർ ടൈറ്റാനിയം അഴിമതിക്കേസിൽ അന്വേഷണം ആവശ്യപ്പെട്ട് 2016 ജൂൺ 6ന് സെബാസ്റ്റ്യൻ ജോർജ് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് പരാതി നൽകിയിരുന്നു. പരാതിക്കൊപ്പം തെളിവുകളും നൽകിയിരുന്നു. അന്വേഷണത്തിൻ്റെ സംബന്ധിച്ച് വിവരങ്ങൾ ആരാഞ്ഞപ്പോൾ ആണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ഫയലുകൾ കാണാതായിരിക്കുന്നു എന്നറിയുന്നത്. സംഭവത്തെ പിന്തുടർന്ന് നടത്തിയ നീക്കങ്ങൾക്കൊടുവിൽ നിലവിൽ ഈ അഴിമതി കേസ് സിബിഐ അന്വേഷിച്ചുവരികയാണ്. 2016ൽ അന്നത്തെ മുഖ്യമന്ത്രി വിജയന് നൽകിയ പരാതിയുടെ പത്താം വാർഷികമായ 2026 ജൂൺ 6ന് തന്നെയാണ് മുഖ്യമന്ത്രി വി.ഡി.സതീശനും പരാതി നൽകിയിട്ടുള്ളത്. എസ്ഐടിയെ ഉപയോഗിച്ച് അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ട്രാവൻകൂർ ടൈറ്റാനിയത്തിൽ മാലിന്യ സംസ്കരണ പ്ലാൻറ് അടക്കം നിരവധി നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിനായി മാനേജ്മെൻറ് നടത്തിയ നീക്കം കമ്പനിയെ നശിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞ് അവിടെ ജോലി ചെയ്തിരുന്ന സെബാസ്റ്റ്യൻ ജോർജ് ലോകായുക്തയെ സമീപിക്കുകയായിരുന്നു. രണ്ടായിരത്തിൽ ലോകായുക്ത വിധി പറഞ്ഞു.മാലിന്യ സംസ്കരണ പ്ലാൻറ് അടക്കം ഉള്ള നിർമ്മാണങ്ങൾ സംബന്ധിച്ച് പുനർവിചിന്തനം വേണമെന്നായിരുന്നു ലോകായുക്തയുടെ വിധിയുടെ ചുരുക്കം. ഈ വിധിയെ അട്ടിമറിക്കാൻ നായനാർ മന്ത്രിസഭയുടെ കാലത്ത് ശ്രമം നടക്കുകയും കമ്പനി മാനേജ്മെൻറ് ഡയറക്ടർ ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് ഭരണ തലത്തിൽ സ്വാധീനം ചെലുത്തുകയും ഹൈക്കോടതിയെ സമീപിച്ച് അനുമതി നേടിയെടുക്കുകയും ആണ് ഉണ്ടായത്. ഇതിനെ തുടർന്ന് നടപടിക്രമങ്ങൾ പുരോഗമിക്കുകയും കമ്പനി നഷ്ടത്തിൽ ആവുകയും ചെയ്തു. ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ അടക്കം തുരുമ്പ് പിടിച്ചു നശിച്ചതല്ലാതെ മറ്റൊരു നിർമ്മാണവും നടന്നില്ല. കമ്പനിയുടെ നാളിതുവരെയുള്ള നഷ്ടം ആയിരം കോടിയിലധികമാണെന്നും 50 കോടിയോളം ലാഭത്തിലായിരുന്ന കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്ത് .പിന്നീട് മുഖ്യമന്ത്രിയായ പേരിൽ ഉമ്മൻ ചാണ്ടിക്കെതിരെ അന്നത്തെ പ്രതിപക്ഷ നേതാവ് അച്ചുതാനന്ദൻ അഴിമതി ആരോപിക്കുകയും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന വിജയൻ ഉമ്മൻ ചാണ്ടിക്കെതിരെ കടുത്ത ആക്ഷേപങ്ങളുമായി രംഗത്ത് വരികയും ചെയ്തിരുന്നു. താൻ മുഖ്യമന്ത്രിയായാൽ ഉമ്മൻചാണ്ടിയെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് വീമ്പടിച്ചാണ് 2016ൽ പിണറായിക്കാരൻ വിജയൻ തിരഞ്ഞെടുപ്പ് പ്രചാരണം പോലും നടത്തിയത്‌. ഇതേ തുടർന്നാണ് നടപടി ആവശ്യപ്പെട്ട് സെബാസ്റ്റ്യൻ ജോർജ് പിണറായിക്ക് പരാതി നൽകിയത്. പക്ഷെ പിണറായി വിജയൻ്റെ ഓഫിസിൽ നിന്ന് ഫയലുകൾ തന്നെ അപ്രത്യക്ഷമായി. ടൈറ്റാനിയം അഴിമതിക്ക് പിന്നിൽ സിപിഎം ആണെന്നും പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ്റെ ഒത്താശയോടെയാണ് അഴിമതി അരങ്ങേറിയതെന്നും ആണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഉമ്മൻ ചാണ്ടിയേയും കോൺഗ്രസ് നേതാക്കളേയും വിഷയത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് പുക മറ സൃഷ്ടിക്കുന്ന നിലപാടാണ് വിജയനും സിപിഎമ്മും സ്വീകരിച്ചത്. കരിമണൽ ഇടപാട്, ഐസ്ക്രീം പാർലർ കേസ്, മാസപ്പടി കേസ് മുതൽ നിരവധി കുപ്രസിദ്ധ ഇടപാടുകളുമായി ബന്ധപ്പെട്ട ടൈറ്റാനിയം അഴിമതി കേസിൽ പിണറായിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വ്യക്തമായ തെളിവുകൾ സഹിതം അന്വേഷണം വീണ്ടും ആവശ്യപ്പെട്ടിട്ടുള്ളത്. സെബാസ്റ്റ്യൻ ജോർജ് മുഖ്യമന്ത്രി വി.ഡി.സതീശന് നൽകിയ പരാതി പൂർണ രൂപത്തിൽ ചുവടെ.


ശ്രീ വി .ഡി .സതീശൻ

ബഹു . കേരള മുഖ്യമന്ത്രി

സെക്രട്ടറിയേറ്റ്

തിരുവനന്തപുരം


ബഹുമാനപ്പെട്ട മുഖ്യമന്ത്രി ,


വിഷയം : അഴിമതി വിമുക്ത കേരളം : എന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചു രണ്ടു പതിറ്റാണ്ട് ആയിട്ടും , പൊതുമുതൽ നഷ്ടത്തിനു ഉത്തരവാദികൾ ആയവരെ, കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിന് ഉപയോഗിക്കേണ്ട കോടികൾ കൊള്ളയടിച്ചവരെ , നിയമത്തിനു മുൻപിൽ കൊണ്ടുവരുവാനും , അവരുടെ സ്വത്തുക്കൾ കണ്ടു കെട്ടുവാനും കേരള വിജിലൻസിനും, സി ബി ഐ ക്കും കഴിയാത്ത സാഹചര്യത്തിൽ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ( SIT ) രൂപീകരിച്ചു ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ടൈറ്റാനിയം അഴിമതി കേസിൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനും , അഴിമതിക്കാരുടെ സ്വത്തുക്കൾ കണ്ടു കെട്ടി ഖജനാവ് നിറയ്ക്കാനും നടപടി സ്വീകരിക്കണം എന്ന അഭ്യർത്ഥന


റഫറൻസ് ; 26.5.2026 ലും 31.5.2026 ലും ഞാൻ നൽകിയ പരാതികൾ


SIT അന്വേഷിക്കേണ്ട ക്രിമിനൽ ഗൂഡാലോചനകൾ :

(1) കോടികളുടെ നഷ്ടം വരുത്തിയ ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ടു 6.6.2016 ൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ഞാൻ നൽകിയ സുപ്രധാനമായ പരാതി സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലൻസ് /ആഭ്യന്തര വകുപ്പിൽ നിന്നും അപ്രത്യക്ഷമായ വിഷയം : ടൈറ്റാനിയം അഴിമതിയിൽ ചില നേതാക്കന്മാർക്കുള്ള പങ്ക് മൂടി വെക്കുന്നതിനു വേണ്ടി ശ്രീ .വി എസ് അച്യുതാനന്ദന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്താതിരുന്നതിന്റെ പിന്നിലെ ഗൂഡാലോചന

(2) പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ ടൈറ്റാനിയത്തിലെ 250 കോടിയുടെ പദ്ധതിയെ കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട ശ്രീ വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയുടെ കസേരയിൽ നോക്കുകുത്തി ആക്കി ഇരുത്തി , വെട്ടി നിരത്തി , കോടികൾ കൊള്ളയടിച്ചതിന്റെ പിന്നിൽ ചില ഉന്നത നേതാക്കന്മാർക്കുള്ള പങ്ക്

(3) ടൈറ്റാനിയം അഴിമതിയിൽ ശ്രീ ഉമ്മൻ ചാണ്ടിക്കും , ശ്രീ രമേഷ് ചെന്നിത്തലയ്ക്കും ഉള്ള പങ്കിനെ കുറിച്ച് അന്വേഷിക്കണം എന്ന് പറഞ്ഞു തിരുവനന്തപുരം വിജിലൻസ് കോടതി ഒരു ഉത്തരവും നൽകിയിട്ടില്ല , ഇവർക്കെതിരെ കേസ് എടുക്കാനും കോടതി പറഞ്ഞിരുന്നില്ല . ഈ സാഹചര്യത്തിൽ 28.8.2014 ൽ തുടരന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവ് നൽകിയപ്പോൾ ഇവർ പ്രധാന പ്രതികൾ എന്ന് പറഞ്ഞു കേരളത്തിലെ പ്രമുഖ ചാനലുകൾ ബ്രേക്കിംഗ് ന്യൂസ് കൊടുത്തതിന്റെ പിന്നിലെ ഗൂഡാലോചന


(4) ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ടു ശ്രീ ഉമ്മൻ ചാണ്ടി ആരോടെങ്കിലും പണം വാങ്ങിയതായിട്ടോ , ചോദിച്ചതായിട്ടോ ,ആരോപണം ഇല്ല . സി പി എമ്മിന്റെ ഒരു നേതാവ് പോലും ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസിന് മുൻപാകെ തെളിവുകൾ ഹാജരാക്കിയിട്ടില്ല . ഈ സാഹചര്യത്തിൽ ചില സി പി എം നേതാക്കന്മാരും , മാധ്യമ സിൻഡിക്കേറ്റും ചേർന്ന് ശ്രീ ഉമ്മൻ ചാണ്ടിയെ ടൈറ്റാനിയം കള്ളൻ എന്ന് മുദ്രകുത്തിയതിന്റെ പിന്നിലും , ഉമ്മൻ ചാണ്ടി ടൈറ്റാനിയം അഴിമതി കേസിൽ ഒന്നാം പ്രതി ആകേണ്ട ആളാണെന്നും , അദ്ദേഹത്തിന്റെ പങ്ക് തെളിയിക്കപ്പെടും എന്ന് പറഞ്ഞു സഖാവ് പിണറായി വിജയൻ പരസ്യ പ്രസ്താവന നടത്തി വ്യക്തിഹത്യ നടത്തിയതിന്റെ പിന്നിലും ഉണ്ടായ ഗൂഡാലോചന

(5) 2016 ജൂലൈ മാസത്തിൽ ടൈറ്റാനിയം കമ്പനിയിൽ റെയിഡ് നടത്തിയ ശ്രീ ജേക്കബ് തോമസിനെ , ടൈറ്റാനിയം അഴിമതിയുടെ അന്വേഷണം സി പി എം നേതാക്കന്മാരിലേക്കു തിരിയും എന്ന ഘട്ടം വന്നപ്പോൾ, മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഇടപെട്ടു വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കം ചെയ്തതിന്റെ പിന്നിലെ ഗൂഡാലോചന .

Complaint to Chief Minister V.D. Satheesan demanding discovery of files that were buried during Pinarayi's tenure. Permission to prosecute Pinarayi Vijayan is also demanded.

Related Stories
വിലങ്ങാട് വനത്തിൽ നിന്ന് കുട്ടിയുടെ കരച്ചിൽ. ടോർച്ച് വെളിച്ചം. നാട്ടുകാരിൽ ആശങ്ക

Jun 26, 2026 09:56 PM

വിലങ്ങാട് വനത്തിൽ നിന്ന് കുട്ടിയുടെ കരച്ചിൽ. ടോർച്ച് വെളിച്ചം. നാട്ടുകാരിൽ ആശങ്ക

വിലങ്ങാട് വനത്തിൽ നിന്ന് കുട്ടിയുടെ കരച്ചിൽ. ടോർച്ച് വെളിച്ചം. നാട്ടുകാരിൽ...

Read More >>
ലഹരി മാഫിയയുടെ വേരറുക്കാൻ കേരളം; മയങ്ങില്ല കേരളം പോർട്ടലും സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും വരുന്നു

Jun 26, 2026 09:28 PM

ലഹരി മാഫിയയുടെ വേരറുക്കാൻ കേരളം; മയങ്ങില്ല കേരളം പോർട്ടലും സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും വരുന്നു

ലഹരി മാഫിയയുടെ വേരറുക്കാൻ കേരളം; മയങ്ങില്ല കേരളം പോർട്ടലും സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും...

Read More >>
പരിസ്ഥിതി ലോലം : മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം ജൂൺ 30ന്

Jun 26, 2026 08:07 PM

പരിസ്ഥിതി ലോലം : മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം ജൂൺ 30ന്

പരിസ്ഥിതി ലോലം : മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം ജൂൺ...

Read More >>
ഓ.... ഹാർവാർഡ്, മാസച്യുസെറ്റ്സ്, സ്റ്റാൻഫോർഡ്, ഓ...ഓക്സ്ഫോർഡ്, ഇവർ മുമ്പൻമാർ

Jun 26, 2026 12:49 PM

ഓ.... ഹാർവാർഡ്, മാസച്യുസെറ്റ്സ്, സ്റ്റാൻഫോർഡ്, ഓ...ഓക്സ്ഫോർഡ്, ഇവർ മുമ്പൻമാർ

ഓ.... ഹാർവാർഡ്, മാസച്യുസെറ്റ്സ്, സ്റ്റാൻഫോർഡ്, ഓ...ഓക്സ്ഫോർഡ്, ഇവർ...

Read More >>
10 ദിവസം കൊണ്ട് 10 ലക്ഷം ഗോളടിച്ച് കേരളത്തിലെ സ്കൂൾ തൂഫാൻ ഗോൾസ്

Jun 26, 2026 10:54 AM

10 ദിവസം കൊണ്ട് 10 ലക്ഷം ഗോളടിച്ച് കേരളത്തിലെ സ്കൂൾ തൂഫാൻ ഗോൾസ്

10 ദിവസം കൊണ്ട് 10 ലക്ഷം ഗോളടിച്ച് കേരളത്തിലെ സ്കൂൾ തൂഫാൻ...

Read More >>
വൈദ്യുതി സുരക്ഷാ വാരാചരണം ജൂൺ 26 മുതൽ

Jun 26, 2026 07:57 AM

വൈദ്യുതി സുരക്ഷാ വാരാചരണം ജൂൺ 26 മുതൽ

വൈദ്യുതി സുരക്ഷാ വാരാചരണം ജൂൺ 26...

Read More >>
Top Stories